തളിപ്പറമ്പിലെ ഓട്ടോഡ്രൈവർമാർ പൊളിയാണ് ട്ടോ..!🥰

✒️ഫാറൂഖ് പന്നിയൂര്‍ +9! 9847767669 തളിപ്പറമ്പ:കുറച്ചുദിവസമായി തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർമാർ പറ്റി ഒരുപാട് അഭിപ്രായങ്ങളും ഒരുപാട് വാർത്തകളും കേൾക്കുന്നു ലോകത്തിനുതന്നെ പിടിച്ചുകുലുക്കിയ ഒരു കോവിഡ് എന്ന മഹാമാരി കാലത്ത് വിറങ്ങലിച്ചു തൊഴിലുകൾ പൂർണമായും നഷ്ടപ്പെട്ട ജീവിതത്തിൻറെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ ഒരുപാട് കഷ്ടപ്പെട്ട ഒരു വിഭാഗമാണ് ഓട്ടോറിക്ഷാ ഡ്രൈവർമാർ, ഒരുപാട് കഷ്ടപ്പെട്ട് അത്രയും അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇത്രയും പറയുന്നത് ഒരുപാട് കഷ്ടപ്പെട്ടാണ് കോവിഡി നെ ഓട്ടോറിക്ഷ ഡ്രൈവർമാർ പ്രതിരോധിച്ചത് അവരുടെ ജീവിതം മുന്നോട്ട് നയിച്ചത് എല്ലാവർക്കും കുടുംബവും മക്കളും എല്ലാം ഉണ്ട് അവരുടെ എല്ലാ ചെലവുകളും എങ്ങനെ നടന്നു എന്നത് അനുഭവിച്ചവർക്ക് മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ എന്നിട്ടും കോവിഡ് എന്ന മഹാമാരി മെല്ലെ ഒന്ന് ഒതുങ്ങിയപ്പോൾ ഓട്ടോറിക്ഷകൾ വീണ്ടും അവരുടെ തൊഴിലിലേക്ക് തിരിച്ചുവരുന്നു ഒരുപാട് പ്രയാസങ്ങൾ നിറഞ്ഞ ജീവിതം എന്നിട്ടും മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ ഇവർ എന്നും മുൻപന്തിയിൽ തന്നെയാണ് അതിൻറെ ഒരു ഉദാഹരണമാണ് ചപ്പാരപ്പടവ് ലെ SMA എന്ന അപൂർവ രോഗം ബാധിച്ച ആ പൊന്നു മോനെ വേണ്ടിയുള്ള ഓട്ടോറിക്ഷകൾ മാരുടെ ഒരു ഫണ്ട് കളക്ഷൻ അതുപോലെ തന്നെയാണ് കഴിഞ്ഞദിവസം കുറ്റിക്കോല്‍ എന്ന പ്രദേശത്ത് ഒരു മുന്‍കാല ഓട്ടോറിക്ഷ ഡ്രൈവർ മാരകമായ രോഗം ബാധിച്ച സഹായം അഭ്യർത്ഥിച്ചപ്പോൾ വീണ്ടും ഒരു ഫണ്ട് കളക്ഷൻ കൂടി അവർ മുൻകൈയെടുത്തു തുടങ്ങുകയുണ്ടായി എത്ര അഭിനന്ദിച്ചാലും മതിയാവില്ല അത്രയും വലിയ ഒരു പ്രവർത്തിയാണ് തളിപ്പറമ്പിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത് പാവപ്പെട്ടവരാണ് എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അവരുടെ ജാതിയോ മതമോ ഒന്നും തന്നെ നോക്കാതെ അവർ മുൻകൈയെടുത്തു കൊണ്ട് ഫണ്ട് കളക്ഷൻ ഇറങ്ങി കൊണ്ട് ആ പാവപ്പെട്ടവൻറെ കണ്ണീരൊപ്പാൻ അവർ മുന്നോട്ട് വരുന്നു.. നമ്മൾ എങ്ങനെയാണ് വരെ കണ്ടില്ലെന്നു നടിക്കുക ഇവർ ഓട്ടോഡ്രൈവർമാർ തന്നെയാണോ എന്ന് ചിലപ്പോൾ സംശയിച്ചിരുന്നു കാരണം ഒരു ദിവസം മറ്റുള്ളവർക്ക് വേണ്ടി മാറ്റി വെക്കാൻ തളിപ്പറമ്പിലെ ഓട്ടോറിക്ഷ അവരുടെ മനസ്സിന് ഒരായിരം വട്ടം അഭിനന്ദിക്കുകയാണ് തളിപ്പറമ്പിൽ ടി എം നന്മ ഓട്ടോ ഫ്രണ്ട്സ് അതുപോലെതന്നെ ചങ്ക്സ് ഓട്ടോ ഫ്രണ്ട്സ് അതുപോലെ തളിപ്പറമ്പിലെ തൊഴിലാളി സംഘടനകൾ എസ് ടി യു സിഐടിയു ഐഎൻടിയുസി അതുപോലെ ഒരുപാട് സംഘടനകൾ എല്ലാവരും കൈമെ മറന്നു കൊണ്ട് ഇവർക്ക് പിന്തുണ നൽകുന്നു.. തളിപ്പറമ്പിലെ പോലീസ് വിഭാഗം ആയിക്കോട്ടെ അതുപോലെതന്നെ നഗരസഭാ വിഭാഗം ആയിക്കോട്ടെ എല്ലാവരും അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നുണ്ട് കഴിഞ്ഞദിവസം നഗരസഭ ചെയർപേഴ്സൺ മുർഷിദ് കൊങ്ങായി തളിപ്പറമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കരുത്തുറ്റ നേതാവ് റിയാസ്ക്ക ഇവരൊക്കെ ഇവരുടെ കൂടെ നിന്നുകൊണ്ട് തന്നെ ഇവർക്ക് വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും ചെയ്തു കൊടുക്കുന്നു എന്നറിയുമ്പോൾ തന്നെ ഒരുപാട് സന്തോഷം സർവ്വശക്തൻ ഈ തൊഴിലാളികൾക്ക് എന്നും ഇതുപോലുള്ള നല്ല നന്മയുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ എന്നും കരുത്തും ആരോഗ്യവും നൽകട്ടെ നിങ്ങളുടെ ഈ പ്രവർത്തനത്തിന് എല്ലാവിധ പിന്തുണയും ഭാവുകങ്ങളും നേർന്നുകൊണ്ട് അവസാനിപ്പിക്കുന്നു.. ✒️ഫാറൂഖ് പന്നിയൂര്‍ +91 9847767669

Comments

Popular posts from this blog

School bus എന്ന പ്രിയ ശത്രു