School bus എന്ന പ്രിയ ശത്രു

ഉസ്താദേ എന്റെ കുട്ടിയെ ഏഴരക്ക് വിടണേ school ബസ് ഏഴേ മുക്കാലിന്ന് വരും. ഒരു രക്ഷിതാവിന്റെ ഫോൺ കാൾ. സുബ്ഹി ജമാഅത് സ്കൂളിൽ വെച്ചു ആക്കിക്കൂടെ എന്ന മറു ചോദ്യം എന്തോ ഭാഗ്യത്തിന്ന് ചോദിച്ചില്ല. ഇന്നത്തെ മദ്രസ സംവിദാനത്തിന്റെ വേദനിപ്പിക്കുന്ന രംഗമാണ് മേലെ വരച്ചു കാണിച്ചത്. കുട്ടികൾക്ക് മദ്റസ വിദ്യാഭ്യാസം എന്നത് ഒരു ചടങ്ങ് മാത്രമായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ മദ്രസ ആരംഭിക്കുന്നത് തന്നെ ഏകദേശം 7 മണിക്കാണ്. ഏഴരക്ക് പോകുകയും വേണം. അറിവ് പാർസൽ ആക്കി തലച്ചോറിലേക്ക് ഡൌൺലോഡ് ചെയ്യാൻ പറ്റിയ ഒന്നല്ലല്ലോ. പഠനം വിജയകരമായി നിർവഹിക്കണമെങ്കിൽ പഠന പ്രക്രിയ (Methodology of teaching ) കുറ്റമറ്റതാകണം. അതിന്ന് സമയം കിട്ടണം. പക്ഷെ അതെല്ലാം ഉസ്താദ്മാർക്ക് എപ്പോഴും സ്വപ്നം മാത്രമായി അവശേഷിക്കുന്നു. പഠനത്തിൽ കുട്ടികൾ പിറകിലായാൽ പഠിപ്പിക്കുന്ന ഉസ്താദ് ശരിയില്ല. പഠനം പോരാ എന്ന കണ്ടെത്തൽ വേറെയും. ഇവിടെ ഉസ്താദ് ശരിക്കും പെടുന്നു. നേരത്തെ ക്ലാസ്സ്‌ ആരംഭിച്ചാലോ എന്ന അഭിപ്രായം ചോദിച്ചാൽ ആന, പുലി, എലി..... നമ്മളൊക്കെ മദ്രസയിൽ പഠിച്ചിരുന്ന കാലത്ത് 9:30 വരെ മദ്റസ ഉണ്ടായിരുന്നു. അത് ചുരുങ്ങി ഇന്ന് 8 ൽ എത്തിയിരിക്കുന്നു. ഇനിയും കുറയും. അവസാനം മദ്രസ എന്നത് തന്നെ ഇല്ലാതെയാവും. വളരെ പ്രാധാന്യത്തോട് കൂടി കാണേണ്ടുന്ന മൂല്യ വിദ്യാഭ്യാസമാണ് നാം വളരെ ലാഘവത്തോടെ കാണുന്നത്. സമയം ഉണ്ടെങ്കിൽ മദ്രസ മതി എന്ന തോന്നൽ. ഫലമോ യാതൊരു മൂല്യവുമില്ലാത്ത ഒരു തലമുറ ഇവിടെ സൃഷ്ടിക്കപ്പെടുന്നു. അതിന്റെ അടുത്ത തലമുറ മൈസൂർ കാരെപ്പോലെ ഫാത്തിഹ പോലും അറിയാത്തവരായി മാറുന്നു. ദയനീയം. പരമ ദയനീയം. സ്കൂളുകൾ ആരംഭിക്കുന്നത് 9:30 ന്നാണ്. പിന്നെ എന്തിന ഇത്ര നേരത്തെ പോകുന്നത്. നേരത്തെ അവിടെ എത്തുന്ന കുട്ടികൾ എന്തൊക്കെയാണ് ചെയ്യുന്നത്. ഏതെങ്കിലും മാതാ പിതാക്കൾ ആലോചിച്ചിട്ടുണ്ടോ? ആലോചിക്കേണ്ടതല്ലേ. School ബസുകൾ നേരത്തെ വരുന്നത് ഒരേ ബസ്സിന്ന് രണ്ടും മൂന്നും റൂട്ട്കളിൽ പോയി കുട്ടികളെ എടുക്കാനുണ്ടായത് കൊണ്ടാണ്. ബസ്സിന്റെ revenue increase ചെയ്യാൻ അഥവാ വരുമാനം കൂട്ടാൻ ഒരുപാട് ട്രിപ്പ്‌ കൾ എടുക്കുന്നു. School bus എന്ന സൗകര്യത്തിൽ നാമും പെട്ടു പോകുന്നു. പക്ഷെ കുട്ടികളുടെ മൂല്യ വിദ്യാഭ്യാസമെന്ന പ്രധാനപ്പെട്ട ഒന്ന് ഇവിടെ സ്കൂളിന്റെ വരുമാനത്തിന്ന് വേണ്ടി അവഗണിക്കപ്പെടുന്നു എന്ന പരമ സത്യം നാം ബോധപൂർവ്വം മറന്നു കളയുന്നു. നേരത്തെ എത്തുന്ന കുട്ടികൾ വെറുതെ ചുറ്റിക്കറങ്ങി നടക്കുകയാണ്. ചിലപ്പോൾ തെറ്റിലേക്കും പോയെന്നിരിക്കും. ഒത്തു പിടിച്ചാൽ മലയും മറിക്കാം എന്നാണല്ലോ. ഒത്തൊരുമയോടെ കാര്യം കൈകാര്യം ചെയ്തു മദ്രസ പഠനത്തിന്ന് സമയം കണ്ടെത്താനുള്ള വഴികൾ കണ്ടെത്തിയാൽ നമുക്ക് തന്നെയാണ് നേട്ടം എന്ന് പറയാതെ പറയുകയാണ്.

Comments