School bus എന്ന പ്രിയ ശത്രു

ഉസ്താദേ എന്റെ കുട്ടിയെ ഏഴരക്ക് വിടണേ school ബസ് ഏഴേ മുക്കാലിന്ന് വരും. ഒരു രക്ഷിതാവിന്റെ ഫോൺ കാൾ. സുബ്ഹി ജമാഅത് സ്കൂളിൽ വെച്ചു ആക്കിക്കൂടെ എന്ന മറു ചോദ്യം എന്തോ ഭാഗ്യത്തിന്ന് ചോദിച്ചില്ല. ഇന്നത്തെ മദ്രസ സംവിദാനത്തിന്റെ വേദനിപ്പിക്കുന്ന രംഗമാണ് മേലെ വരച്ചു കാണിച്ചത്. കുട്ടികൾക്ക് മദ്റസ വിദ്യാഭ്യാസം എന്നത് ഒരു ചടങ്ങ് മാത്രമായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ മദ്രസ ആരംഭിക്കുന്നത് തന്നെ ഏകദേശം 7 മണിക്കാണ്. ഏഴരക്ക് പോകുകയും വേണം. അറിവ് പാർസൽ ആക്കി തലച്ചോറിലേക്ക് ഡൌൺലോഡ് ചെയ്യാൻ പറ്റിയ ഒന്നല്ലല്ലോ. പഠനം വിജയകരമായി നിർവഹിക്കണമെങ്കിൽ പഠന പ്രക്രിയ (Methodology of teaching ) കുറ്റമറ്റതാകണം. അതിന്ന് സമയം കിട്ടണം. പക്ഷെ അതെല്ലാം ഉസ്താദ്മാർക്ക് എപ്പോഴും സ്വപ്നം മാത്രമായി അവശേഷിക്കുന്നു. പഠനത്തിൽ കുട്ടികൾ പിറകിലായാൽ പഠിപ്പിക്കുന്ന ഉസ്താദ് ശരിയില്ല. പഠനം പോരാ എന്ന കണ്ടെത്തൽ വേറെയും. ഇവിടെ ഉസ്താദ് ശരിക്കും പെടുന്നു. നേരത്തെ ക്ലാസ്സ് ആരംഭിച്ചാലോ എന്ന അഭിപ്രായം ചോദിച്ചാൽ ആന, പുലി, എലി..... നമ്മളൊക്കെ മദ്രസയിൽ പഠിച്ചിരുന്ന കാലത്ത് 9:30 വരെ മദ്റസ ഉണ്ടായിരുന്നു. അത് ചുരുങ്ങി ഇന്ന് 8 ൽ എത്തിയിരിക...