തളിപ്പറമ്പിലെ ഓട്ടോഡ്രൈവർമാർ പൊളിയാണ് ട്ടോ..!🥰
✒️ ഫാറൂഖ് പന്നിയൂര്‍ +9! 9847767669 തളിപ്പറമ്പ:കുറച്ചുദിവസമായി തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർമാർ പറ്റി ഒരുപാട് അഭിപ്രായങ്ങളും ഒരുപാട് വാർത്തകളും കേൾക്കുന്നു ലോകത്തിനുതന്നെ പിടിച്ചുകുലുക്കിയ ഒരു കോവിഡ് എന്ന മഹാമാരി കാലത്ത് വിറങ്ങലിച്ചു തൊഴിലുകൾ പൂർണമായും നഷ്ടപ്പെട്ട ജീവിതത്തിൻറെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ ഒരുപാട് കഷ്ടപ്പെട്ട ഒരു വിഭാഗമാണ് ഓട്ടോറിക്ഷാ ഡ്രൈവർമാർ, ഒരുപാട് കഷ്ടപ്പെട്ട് അത്രയും അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇത്രയും പറയുന്നത് ഒരുപാട് കഷ്ടപ്പെട്ടാണ് കോവിഡി നെ ഓട്ടോറിക്ഷ ഡ്രൈവർമാർ പ്രതിരോധിച്ചത് അവരുടെ ജീവിതം മുന്നോട്ട് നയിച്ചത് എല്ലാവർക്കും കുടുംബവും മക്കളും എല്ലാം ഉണ്ട് അവരുടെ എല്ലാ ചെലവുകളും എങ്ങനെ നടന്നു എന്നത് അനുഭവിച്ചവർക്ക് മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ എന്നിട്ടും കോവിഡ് എന്ന മഹാമാരി മെല്ലെ ഒന്ന് ഒതുങ്ങിയപ്പോൾ ഓട്ടോറിക്ഷകൾ വീണ്ടും അവരുടെ തൊഴിലിലേക്ക് തിരിച്ചുവരുന്നു ഒരുപാട് പ്രയാസങ്ങൾ നിറഞ്ഞ ജീവിതം എന്നിട്ടും മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ ഇവർ എന്നും മുൻപന്തിയിൽ തന്നെയാണ് അതിൻറെ ഒരു ഉദാഹരണമാണ് ചപ്പാരപ്പടവ് ലെ SMA എന്ന അപൂർവ രോഗം ബാധിച്ച ആ പൊന്നു മോനെ വേണ്ടിയുള്ള ഓട്...